സഖാറ- ഈജിപ്തില്‍ 2500 വര്‍ഷത്തോളം പഴക്കമുള്ള മമ്മികളടങ്ങിയ 59 ശവപ്പെട്ടികള്‍ കണ്ടെടുത്തതായി പുരാവസ്തു ഗവേഷകര്‍ അറിയിച്ചു.
തലസ്ഥാനമായ കയ്‌റോക്ക് പുറത്ത് 32 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന സഖാറയിലെ പുരാതന ശവക്കല്ലറകളില്‍നിന്നാണ് ദശാബ്ദങ്ങള്‍ക്കുശേഷം വിസ്മയിപ്പിക്കുന്ന കണ്ടെത്തല്‍.
1970 കളില്‍ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തിയ സഖാറയില്‍നിന്ന് വരുംമാസങ്ങളില്‍ ഇനിയും മമ്മികള്‍ കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ആരെയാണ് സഖാറയിലെ ഈ ശ്മശാനത്തില്‍ അടക്കം ചെയ്തിരുന്നതെന്ന് കണ്ടെത്താനുള്ള ഗവേഷണം തുടരുകയാണ്. പുരോഹിതന്മാരുടേയും ഉദ്യോഗസ്ഥരുടേയും മമ്മികളാണിതെന്ന് വിദഗ്ധര്‍ കരുതുന്നു.