ഓക്‌സ്‌ഫെഡ് വാക്‌സിന്‍ ആറ് മാസത്തിനകം 

ലണ്ടന്‍- ഓക്‌സ്‌ഫെഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന് മൂന്ന് മാസത്തിനകം അനുമതി ലഭിക്കുമെന്നും ആറ് മാസത്തിനകം വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ട്.  ക്രിസ്മസ് കാലമാവുമ്പോഴേക്കും വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്ന് ലണ്ടന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 
ഓക്‌സ്‌ഫെഡ് സര്‍വകലാശാലയും പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിക്കുന്ന വാക്‌സിന്‍ ഇപ്പോള്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഈ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷണം നടത്തുന്നുണ്ട്.
 

Latest News