ന്യൂദൽഹി- യു.പിയിൽ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞു. ദൽഹി-നോയ്ഡ അതിർത്തിയിലാണ് വാഹനം തടഞ്ഞത്. വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയാണ് വാഹനവ്യൂഹം തടഞ്ഞത്.






