Sorry, you need to enable JavaScript to visit this website.

ബാലനെ കഴുത്തറുത്തു കൊന്ന പ്രതിക്ക് വധശിക്ഷ

സകരിയ ബദ്ർ അലി ജാബിർ

മദീന - പിഞ്ചുബാലൻ സകരിയ ബദ്ർ അലി ജാബിറിനെ നിഷ്ഠുരമായി കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതിക്ക് മദീന കോടതി വധശിക്ഷ വിധിച്ചതായി ബാലന്റെ ബന്ധുക്കളിൽ ഒരാൾ വെളിപ്പെടുത്തി. സ്വന്തം മാതാവിനു മുന്നിൽ വെച്ചാണ് ബാലനെ പ്രതി കഴുത്തറുത്തു കൊന്നത്. കഴിഞ്ഞ വർഷമാണ് സംഭവം. മദീനയിലെ കോഫി ഷോപ്പിനു മുന്നിൽ വെച്ച് യുവതിയുടെ കൈയിൽ നിന്ന് ബാലനെ പിടിച്ചുവലിച്ച്, സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ല് തകർത്ത് കൈക്കലാക്കിയ ചില്ല് കഷ്ണം ഉപയോഗിച്ചാണ് കുട്ടിയുടെ കഴുത്ത് നാൽപതുകാരനായ പ്രതി അറുത്തത്. സ്വന്തം മകന്റെ കഴുത്തറുക്കുന്നത് കണ്ട യുവതി ബോധരഹിതയായി നിലംപതിച്ചിരുന്നു. 
 

Latest News