Sorry, you need to enable JavaScript to visit this website.

പെട്ടെന്ന് സുഖം പ്രാപിക്കട്ടെ; ട്രംപിന് ആശംസയുമായി മോഡി

ന്യൂദൽഹി- കോവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി ട്രംപിന് ആശംസകൾ നേർന്നത്.
ട്രംപ് തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. തങ്ങൾ ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് കുറിച്ചു.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 
 

Latest News