വെള്ളച്ചാട്ടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച്  പേരെ കാണാതായി; മൂന്ന് മൃതദേഹം കണ്ടെത്തി

മുംബൈ-മഹാരാഷ്ട്രയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ 5 പേരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഒരു കുടുംബത്തിലെ 5 പേരെയാണ് വെള്ളച്ചാട്ടത്തില്‍ കാണാതായിരുന്നത്. സെപ്തംബര്‍ 25നാണ് നന്ദെദ് ജില്ലയിലെ സഹസ്രകുന്ദ് വെള്ളച്ചാട്ടത്തില്‍ 5 പേരെ കാണാതായത്. കാണാതായ പ്രവീണ്‍ വല്ലംഷെട്ടവാര്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സഹസ്രകുന്ദ് വെള്ളച്ചാട്ടം. കഴിഞ്ഞ 25ന് ആണ് പ്രവീണും കുടുംബവും വെള്ളച്ചാട്ടം കാണാനായി എത്തിയത്. തുടര്‍ന്ന് ഇവരെ വെള്ളച്ചാട്ടത്തില്‍ കാണാതാവുകയായിരുന്നു. സെപ്തംബര്‍ 28, 29 തീയതികളിലായി വെള്ളച്ചാട്ടത്തില്‍ നിന്ന് പ്രവീണിന്റെ ഭാര്യയുടെയും 11 വയസുള്ള ഇളയ മകന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇനി 13, 20 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു.
 

Latest News