സൗദിയില്‍ നിര്യാതനായ ആര്‍ടിസ്റ്റ് മജീദിന്റെ മൃതദേഹം മറവുചെയ്തു

ബുറൈദ- സൗദി അറേബ്യയിലെ മരിച്ച ആര്‍ട്ടിസ്റ്റ് അബ്ദുല്‍ മജീദിന്റെ (61) മൃതദേഹം അല്‍റാസില്‍ മറവു ചെയ്തു.  കോട്ടയം ഇല്ലിക്കല്‍ സ്വദേശിയായ ഇദ്ദേഹം അല്‍ ഖസീമില്‍ ചിത്രകലാരംഗത്ത് പ്രശസ്തനായിരുന്നു.
കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി അല്‍റാസ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 27 വര്‍ഷമായി അല്‍റാസില്‍ കൊമേഴ്‌സ്യല്‍ ആര്‍ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ-ഹലീമാ ബീവി. മകള്‍-സുനൈന. മരുമകന്‍-സാബു.

അല്‍റാസിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കു പുറമെ, റിയാദ് കെ.എം.സി.സി ദാറുസ്സലാം ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, ഷമീര്‍ തുടങ്ങിയവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ഖബറടക്കത്തിനും സഹായവുമായി രംഗത്തുണ്ടായിരുന്നു.

 

Latest News