ട്രംപിന്റെ ഉപദേശകയ്ക്ക് കോവിഡ് 

വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്ക്‌സിന് കോവിഡ്19 സ്ഥിരീകരിച്ചു. പതിവായി പ്രസിഡന്റിനൊപ്പം സഞ്ചരിക്കാറുള്ള ഹിക്ക്‌സ് ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്‍ഡില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പങ്കെടുക്കാന്‍ പോയ ട്രംപിനെ അനുഗമിച്ചിരുന്നു. പ്രസിഡന്റ് ട്രംപ് എല്ലാ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും കൂടെ ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തിനും അദ്ദേഹം ഗൗരവത്തിലെടുക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 

വൈറ്റ് ഹൗസ്് മുന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും 2016ലെ തെരഞ്ഞെടുപ്പുവേളയില്‍ ട്രംപിന്റെ വക്താവും ആയിരുന്ന ഹിക്ക്‌സ് പിന്നീട് സ്വകാര്യ മേഖലയിലായിരുന്നു. ഈ വര്‍ഷം ആദ്യമാണ് വീണ്ടും വൈറ്റ് ഹൗസില്‍ പുതിയ പദവിയില്‍ തിരിച്ചെത്തിയത്.
 

Latest News