Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം- കൊല്ലത്ത് യുവഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടപ്പാക്കട അനൂപ് ഓർത്തോകെയർ ഉടമ ഡോ. അനൂപ് കൃഷ്ണനെ(35)യാണ് കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 23ന് കാലിലെ വളവ് മാറ്റുന്നതിനുള്ള ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി ഇദ്ദേഹത്തിന്റെ ആശുപത്രിയിൽ മരിച്ചിരുന്നു. ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 

Latest News