Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍; വീട്ടില്‍ പരിശോധന

കോഴിക്കോട്- തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

നയതന്ത്രബാഗിലൂടെ നടത്തിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേർന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് സംബന്ധിച്ച് ഫൈസലിനെ കൂടുതൽ ചോദ്യം ചെയ്യും. 

ഇടത് സ്വതന്ത്രനായ ഫൈസൽ കൊടുവള്ളി നഗരസഭയിലെ 27-ാം വാർഡ് അംഗമാണ്.

Latest News