മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട 'കൃഷ്ണ ജന്മഭൂമി' ഹര്‍ജി കോടതി തള്ളി

മഥുര- ഉത്തര്‍ പ്രദേശിലെ മഥുരയിലെ ഈദ്ഗാഗ് മസ്ജിദ് നില്‍ക്കുന്ന സ്ഥലം കൃഷ്ണ ജന്മഭൂമിയാണെന്നും ഈ പള്ളി പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. ബാബരി മസ്ജിദ് പൊളിച്ച കേസില്‍ പ്രതികളായ ബിജെപി നേതാക്കളെ വെറുതെവിട്ട ലഖ്‌നൗ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് മഥുര സിവില്‍ കോടതി ഈ ഹര്‍ജി തള്ളിയത്. 

Also Read I മഥുര ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; 'കൃഷ്ണ ജന്മഭൂമി' വിവാദം വീണ്ടും

മഥുരയിലെ ക്ഷേത്രത്തിനു സമീപമാണ് ഈദ്ഗാഹ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നാണ് ഹര്‍ജിയിലെ വാദം. എന്നാല്‍ 1991ലെ ആരാധനാലയ സംരക്ഷണ നിയമം മുന്‍നിര്‍ത്തി ഹര്‍ജി സിവില്‍ കോടതി തള്ളുകയായിരുന്നു. ആരാധനാലയങ്ങളുടെ 1947ലുള്ള തല്‍സ്ഥിതിയില്‍ മാറ്റം ആവശ്യപ്പെടുന്ന നിയമ വ്യവഹാരങ്ങള്‍ തടയുന്നതാണ് 1991ലെ നിയമം. ബാബരി തര്‍ക്കത്തെ തുടര്‍ന്നു കൊണ്ടുവന്ന ഈ നിയമം അയോധ്യയിലെ രാമക്ഷേത്ര-ബാബരി മസ്ജിദ് തര്‍ക്കത്തിനു മാത്രം ബാധകമല്ല.

Latest News