Sorry, you need to enable JavaScript to visit this website.

പാറകൾക്കടിയിൽ കുടുങ്ങിയ  വിദേശിയെ രക്ഷപ്പെടുത്തി

വിദേശി പ്രവർത്തിപ്പിച്ചിരുന്ന മണ്ണുമാന്തി യന്ത്രത്തിനു മേൽ കൂറ്റൻ പാറക്കല്ലുകൾ പതിച്ചപ്പോൾ 
ഹായിലിൽ പാറകൾക്കടിയിൽ കുടുങ്ങിയ വിദേശിയെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷിക്കാൻ ശ്രമിക്കുന്നു.

ഹായിൽ - കൂറ്റൻ പാറകൾക്കടിയിൽ കുടുങ്ങിയ വിദേശ തൊഴിലാളിയെ ഹായിൽ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മഴവെള്ളം തിരിച്ചുവിടുന്ന ഡ്രൈനേജ് പദ്ധതിയുടെ ഭാഗമായ, പത്തു മീറ്റർ താഴ്ചയുള്ള കനാൽ നിർമാണ ജോലിക്കിടെ വിദേശി പ്രവർത്തിപ്പിച്ചിരുന്ന മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ പതിക്കുകയായിരുന്നു. പാറകൾക്കടിയിൽ നിന്ന് പുറത്തെടുത്ത വിദേശിയുടെ ആരോഗ്യനില ഭദ്രമാണെന്ന് ഹായിൽ സിവിൽ ഡിഫൻസ് അറിയിച്ചു. 

 

Tags

Latest News