Sorry, you need to enable JavaScript to visit this website.

ഇന്ത്യ കടന്നുപോകുന്നത്  ഇരുണ്ട കാലത്തിലൂടെ -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം- ലോകം മുഴുവൻ തത്സമയം കണ്ട ബാബ്രി മസ്ജിദ് പൊളിക്കൽ സംഭവത്തിൽ തെളിവില്ലെന്നു പറയുമ്പോൾ അത് അന്വേഷണ ഏജൻസികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.
കൺമുന്നിൽ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാൻ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങൾ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആർഷ ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു.
രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോൾ സംഭവിച്ച  ദുരന്തമാണ് ഈ വിധി. ബാബ്രി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മുതിർന്ന ബി.ജെ.പി നേതാക്കൾക്കുള്ള പങ്കു  ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയിരുന്നു. ബാബ്രി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രത്തിനു വിട്ടുകൊടുത്ത കഴിഞ്ഞ നവംബറിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ  വിധിയിൽ അവിടെ നടന്ന കടുത്ത നിയമ ലംഘനം ചൂണ്ടിക്കാട്ടിയിരുന്നു.  28 വർഷമായി നീതിക്കു വേണ്ടി കാത്തിരുന്ന ഒരു ജനസമൂഹമുണ്ട്. ഇത്രയും കാലം കാത്തിരുന്ന ശേഷം നീതി നിഷേധിക്കപ്പെടുമ്പോൾ അതു വേദനാജനകമാണ്. വിചാരണക്കോടതിയുടെ വിധിക്കെതിരേ അടിയന്തരമായി അപ്പീൽ പോകണമെന്ന് ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു. 

Latest News