ബംഗാളില്‍ വയോധികക്ക് ലഭിച്ചത് കൂറ്റന്‍ മത്സ്യം; വില മൂന്ന് ലക്ഷം

കൊല്‍ക്കത്ത- പശ്ചിമ ബാംഗളില്‍ നദിയില്‍ മീന്‍ പിടിക്കാന്‍ പോയ വയോധികക്ക് ലഭിച്ചത് 52 കിലോ തൂക്കമുള്ള മത്സ്യം. 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. വയോധിക നദിയില്‍നിന്ന് പുറത്തെടുത്ത മത്സ്യത്തിന് മൂന്ന് ലക്ഷം രൂപയാണ് വില ലഭിച്ചത്.

നദിയിലൂടെ പോയ ബോട്ടുമായി കൂട്ടിയിടിച്ചാകാം കൂറ്റന്‍ മത്സ്യം ചത്തതെന്നാണ് ഗ്രാമീണര്‍ കരുതുന്നത്. മത്സ്യത്തിന്റെ കൊഴുപ്പിനാണ് ഉയര്‍ന്ന വില കണക്കാക്കിയതെന്നും ഇത് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News