Sorry, you need to enable JavaScript to visit this website.

ഹത്രാസ് ബലാത്സംഗ കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കേസ് അന്വേഷിക്കാന്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് എസ്.ഐ.ടിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
യു.പിയിലെ നിര്‍ഭയയെന്ന് വിശേഷിപ്പിച്ച് പ്രതിഷേധം ശക്തമായതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ പോലീസ് ബലം പ്രയോഗിച്ച് സംസ്‌കരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുണ്ട്.
 ദല്‍ഹി ആശുപത്രിയില്‍ മരിച്ച 19 കാരി ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം യു.പി പോലീസ് ഇരുട്ടിന്റെ മറവില്‍ ബലംപ്രയോഗിച്ച് സംസ്‌കരിച്ചുവെന്നാണ് പരാതി.

 

Latest News