ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പാവയെന്ന് ജോ ബൈഡന്‍

കോവിഡ് കാലത്തും വന്‍ജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ബൈഡനെ നേരിടുന്നത്.  ബൈഡന്റെ റാലികളില്‍ ആളില്ലെന്നും താന്‍ എന്ത് പറയുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

വാഷിംഗ്ടണ്‍- റഷ്യക്കു മുന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കീഴടങ്ങിയിരിക്കയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിന്റെ പാവയാണ് ട്രംപെന്നും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രറ്റിക് എതിരാളി ജോ ബൈഡന്‍ പറഞ്ഞു. താന്‍ പ്രസിഡന്റ് പുടിനുമായി നേരിട്ട് ഏറ്റുമുട്ടി കാര്യങ്ങള്‍ വ്യക്തതയോടെ പറഞ്ഞിട്ടുണ്ടെന്നും ബൈഡന്‍  പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സംവാദത്തില്‍ ട്രംപും ജോ ബൈഡനും വാക് പയറ്റ് തുടരുകയാണ്. ട്രംപ് നുണയനാണെന്ന് ബൈഡന്‍ ആരോപിച്ചു. ഇതുവരെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് മുഴുവന്‍ കള്ളമാണെന്നതാണ് വസ്തുത.

എല്ലാവര്‍ക്കും അറിയാം അയാള്‍ നുണയനാണെന്ന്. അതുകൊണ്ടു തന്നെ അയാളുടെ കള്ളങ്ങളെ കുറിച്ച് പറയുന്നില്ല- ബൈഡന്‍ പറഞ്ഞു. കോവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടു-ബൈഡന്‍ കുറ്റപ്പെടുത്തി.

Latest News