ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ന്യൂദല്‍ഹി- ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, രാവിലെ സാധാരണ രീതിയില്‍ പരിശോധനക്ക് വിധേയനായപ്പോള്‍ രോഗബാധ കണ്ടെത്തുകയായിരുന്നുവെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തോട് ഹോം ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വെങ്കയ്യ നായിഡുവിന്റെ ഭാര്യ ഉഷ നായിഡുവിന് പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും അവരോടും ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
അതിനിടെ, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദല്‍ഹി മുഖ്യമന്ത്രി മനീഷ് സിസോദിയ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ഡ് ചെയ്തത്.
 

Latest News