Sorry, you need to enable JavaScript to visit this website.

പെരുമ്പാമ്പിനെ കൊന്ന് കെട്ടിത്തൂക്കി പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്- പെരുമ്പാമ്പിനെ കൊന്ന് കെട്ടിത്തൂക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. എരുവേശി കുനിയന്‍ പുഴയിലെ കുളങ്ങര വീട്ടില്‍ പി.എസ്.സുമേഷിനെ (40)യാണ് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അറസ്റ്റു ചെയ്തത്. പരിസ്ഥിതി  വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.


തളിപ്പറമ്പ് ചിറവക്കിലെ റോഡരികില്‍ കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനിടെ കണ്ടെത്തിയ പെരുമ്പാമ്പിനെ കഴുത്തില്‍ കുരുക്കിട്ട് പിടിക്കുകയും അടിച്ചു കൊന്ന് കെട്ടിത്തൂക്കുകയും ഈ ദൃശ്യങ്ങള്‍ സമൂഹ മധ്യമങ്ങളില്‍ പ്രചരിപ്പിക്കയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ടാണ് പരാതി നല്‍കിയത്.
വന്യ ജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെടുന്ന പെരുമ്പാമ്പിനെ പിടിക്കുന്നതും കൊല്ലുന്നതും വന്യജീവി നിയമം ഷെഡ്യുള്‍ ഒന്ന് പാര്‍ട്ട് (11) വകുപ്പ് 39, 50, 51 വകുപ്പുകള്‍ പ്രകാരം 7 വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ജാമ്യവും ലഭിക്കില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

 

Latest News