Sorry, you need to enable JavaScript to visit this website.

കോവിഡ് കാരണം സ്‌കൂള്‍ പൂട്ടി, കൈയില്‍ കാശില്ല, കുട്ടികള്‍  കഞ്ചാവ് കൃഷി തുടങ്ങി

ജോഹന്നസ്ബര്‍ഗ്-കോവിഡ് സ്‌കൂളുകള്‍ അടച്ചതിനെത്തുടര്‍ന്ന് ആഫ്രിക്കയിലെ വിദ്യാര്‍ത്ഥികള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഷ്ടപ്പെടുകയാണ്. അങ്ങനെയാണ് ഫോഷോ മാമ്പ എന്ന 17 കാരന്‍ ജീവിതത്തിന്റെ അറ്റം കൂട്ടിമുട്ടിക്കാന്‍ കഞ്ചാവ് കൃഷിയിലേക്ക് തിരിഞ്ഞത്. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചു പോയതിനാല്‍ ചെറുപ്രായത്തില്‍ത്തന്നെ കുടുംബഭാരം ഫോഷോയുടെ ചുമലിലാണ്. സ്‌കൂളുകള്‍ അടച്ചതോടെയാണ് കഞ്ചാവ് കൃഷിയില്‍ ഒരുകൈ നോക്കാന്‍ ഫോഷോ തീരുമാനിച്ചത്.
ലുവെയിലെ ഹൈസ്‌കൂളിലാണ് ഫോഷോ പഠിക്കുന്നത്. മാര്‍ച്ചിലാണ് അവസാനമായി സ്‌കൂളില്‍ പോയത്. കൊറോണ വൈറസിന്റെ വ്യാപനം മൂലം മാര്‍ച്ചിലാണ് രാജാവ് എംസ്വതി മൂന്നാമന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കയിലെ സ്‌കൂളുകള്‍ അടച്ചു. 'സ്‌കൂളുകള്‍ അടച്ചതിനാല്‍ വീട്ടില്‍ വെറുതേ ഇരിക്കാതെ പണമുണ്ടാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കഞ്ചാവ് വളര്‍ത്തുന്നതില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. എവിടെനിന്നു തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ എന്ന വളരെയധികം സഹായിച്ചു.' ഫോഷോ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫോഷോയുടെ വയലില്‍ വിളവെടുപ്പ് ആരംഭിക്കും. മറ്റുള്ളവര്‍ വയലില്‍ അതിക്രമിച്ച് കയറാതിരിക്കുന്നതിനായി ഫോഷോയും കൂട്ടുകാരും രാവും പകലും കഞ്ചാവുചെടികള്‍ക്ക് കാവലിരിക്കുകയാണ്. 'ഞാന്‍ വിളവെടുപ്പിന് ഒരുങ്ങുകയാണ്. പിഴവിന് ഇടനല്‍കുകയില്ല. എല്ലാം ചിട്ടയായി പോകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.' ഫോഷോ പറഞ്ഞു. 'ദക്ഷിണാഫ്രിക്കയില്‍ ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ അടുത്തയാഴ്ച ഇളവ് വരുത്തും. ഇതോടെ കഞ്ചാവിന് വില വ!ര്‍ദ്ധിക്കുമെന്നാണ്  കരുതുന്നത്' -ഫോഷോ വ്യക്തമാക്കി.
 

Latest News