ട്രെയിന്‍ യാത്രയ്ക്ക് ഇനി ചെലവേറും, യുഡിഎഫ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി-കോവിഡ്   സൃഷ്ടിച്ച സാമ്പത്തിക  പ്രതിസന്ധി മൂലം വലയുന്ന ജനങ്ങള്‍ക്ക് ഒരു   ഇരുട്ടടി കൂടി  വരുന്നു... അതായത് ട്രെയിന്‍ യാത്ര ഇനി കൂടുതല്‍ ചിലവേറിയതാകും.കേന്ദ്ര സര്‍ക്കാര്‍ ' ഉപയോക്തൃ വികസന ഫീസ്' അഥവാ യുഡിഎഫ് യൂസേഴ്‌സ് ഡെവലപ്പ്‌മെന്റ് ഫീ  ഈടാക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്.
  ഈ  തുക  ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നതുവഴി ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിക്കും.  ഓരോ  ടിക്കറ്റിനും  10 രൂപ മുതല്‍  35 രൂപ വരെ കൂടുമെന്നാണ്  സൂചന.  സ്ലീപ്പര്‍ ക്ലാസ്  ടിക്കറ്റ് വരെയുള്ള എല്ലാ ടിക്കറ്റിനും ഇത് ബാധകമാണ്. രാജ്യം കടന്നുപോകുന്ന വന്‍  സാമ്പത്തിക പ്രതിസന്ധി മറി കടക്കാനുള്ള ഉപായങ്ങള്‍ തിരയുന്ന കേന്ദ്ര  സര്‍ക്കാര്‍  അടുത്ത മാസം നടക്കുന്ന കാബിനറ്റ് യോഗത്തില്‍  ഉപയോക്തൃ വികസന ഫീസ്  ഈടാക്കാനുള്ള  നിര്‍ദ്ദേശത്തിന് അനുമതി നല്‍കുമെന്നാണ്  സൂചന. വ്യത്യസ്ത വിഭാഗ / ക്ലാസ് ട്രെയിനുകള്‍ക്കുള്ള  ഉപയോക്തൃ വികസന ഫീസ് വ്യത്യസ്തമായിരിക്കും.  അഞ്ച്  വ്യത്യസ്ത വിഭാഗങ്ങളിലായാണ്  ഉപയോക്തൃ വികസന ഫീസ് ഈടാക്കുന്നത് എന്നാണ്  സൂചന.  അതില്‍  എസി ട്രെയിന്‍ യാത്രക്കാരില്‍നിന്നും   ഏറ്റവും ഉയര്‍ന്ന ഫീസും  സ്ലീപ്പര്‍ ക്ലാസ് യാത്രക്കാരില്‍ നിന്നും  ഏറ്റവും കുറഞ്ഞ തുകയുമാവും ഈടാക്കുക. 

Latest News