Sorry, you need to enable JavaScript to visit this website.

മോഡി സർക്കാർ ദ്രോഹിക്കുന്നു; ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ

ന്യൂദൽഹി- കേന്ദ്ര സർക്കാരിന്റെ പ്രതികാരനടപടികൾ മൂലം ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം നിർത്തുകയാണെന്ന് അന്താരാഷട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളെ സർക്കാർ വേട്ടയാടുകയാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി. 
കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും ഇതു കാരണം ജീവനക്കാരെ പിരിച്ചുവിടാൻ ിർബന്ധിതരായെന്നും ആംനസ്റ്റി പറയുന്നു. ഇതുമൂലം സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും ക്യാംമ്പയിനുകളും നിർത്തിവെച്ചതായി ആംനസ്റ്റി വ്യക്തമാക്കി. 
ഞങ്ങൾ ഇന്ത്യയിൽ അഭൂതപൂർവ്വമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. തികച്ചും ആസൂത്രിതമായ രീതിയിലാണ് ഇന്ത്യയിൽ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ ആക്രമണങ്ങളും ഭീഷണികളും നേരിടുന്നുവെന്നും ആംനസ്റ്റി ഇന്ത്യയുടെ റിസേർച്ച്, അഡ്വക്കസി, പോളിസി ഡയരക്ടർ ശരത് ഖോശ്‌ല ബി.ബി.സിയോട് പറഞ്ഞു.
ദൽഹി കലാപത്തെക്കുറിച്ചുള്ള കാര്യത്തിലായാലും ജമ്മുകശ്മീരിലെ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിലായാലും ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഓഗസ്റ്റിൽ ആംനസ്റ്റി ഇന്റർനാഷണൽ പുറത്തു വിട്ട റിപ്പോർട്ടിൽ ദൽഹി കലാപത്തിനിടെ പൊലീസ് നടത്തിയ മനുഷ്യാവകാശ ലംഘനകളെ വിമർശിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനെ അന്ന് കേന്ദ്ര സർക്കാർ തള്ളിക്കളയുകയായിരുന്നു. കശ്മീരിൽ തടവിലായ രാഷ്ട്രീയക്കാരെയും മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും വിദ്യാർത്ഥികളെയും മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞിരുന്നു. ഒപ്പം മേഖലയിലെ ഇന്റർനെറ്റ് എടുത്ത് കളഞ്ഞ നടപടിയയെയും വിമർശിച്ചിരുന്നു.
 

Latest News