ഉന്നത ജാതിക്കാര്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടി മരിച്ചു

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ നാല് ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരിയായ ദളിത് പെണ്‍കുട്ടി മരിച്ചു. ദല്‍ഹിയിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി മരിച്ചതെന്ന് സഹോദരന്‍ അറിയിച്ചു.

നാവ് മുറിച്ചു മാറ്റിയതുള്‍പ്പെടെ ഗുരുതര പരിക്കുകളോടെയാണ് പെണ്‍കുട്ടിയെ ദല്‍ഹി ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നത്. അലിഗഡ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  ഐസിയുവില്‍നിന്നാണ് ദല്‍ഹിയിലേക്ക് മാറ്റിയിരുന്നത്.

അറസ്റ്റ് ചെയ്ത നാല് പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്.
മൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയപ്പോള്‍ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
തുടക്കത്തില്‍ പോലീസ് നടപടിയെടുത്തിയിരുന്നില്ല. ആരോപണവുമായി കുടുംബം രംഗത്തുവന്നതിനു പിന്നാലെയായിരുന്നു പോലീസ് നടപടി.

 

Latest News