Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 28 ദിവസത്തിനിടെ കോവിഡ് മരണം ആയിരത്തില്‍ താഴെ

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പുതിയ കൊറോണ വൈറസ് കേസുകളും 776 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ മൊത്തം  കോവിഡ് 19 ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങലിലായി 61,45,292 ആണ് കൊറോണ വൈറസ് കേസുകള്‍.

28 ദിവസത്തിനിടെ ആദ്യമായാണ് മരണങ്ങള്‍ ആയിരത്തില്‍ താഴെയായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 96,318 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യത്തെ മരണനിരക്ക് 1.5 ശതമാനമായി കുറഞ്ഞു.
84,877 പേര്‍ കൂടി കോവിഡ് മുക്തി നേടിയതോടെ ഇതുവരെ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടവരുടെ എണ്ണം 51,01,398 ആയി. രാജ്യത്ത് മൊത്തത്തിലുള്ള വീണ്ടെടുക്കല്‍ നിരക്ക് 83 ശതമാനമാണ്.

രാജ്യത്ത് ഇപ്പോള്‍ 9.47 ലക്ഷം സജീവ കൊറോണ വൈറസ് കേസുകളാണുള്ളത്. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനിടെ 11,42,811 പരിശോധനകള്‍ നടത്തിയത്. പ്രതിദിന പോസിറ്റീവ് നിരക്ക് 6.1 ശതമാനമാണ്. കഴിഞ്ഞ ദിവസം ഇത് 7,09,394 ആയിരുന്നു. ഇതുവരെ രാജ്യത്ത് 7.3 കോടിയിലധികം ടെസ്റ്റുകള്‍ നടത്തി.

 

Latest News