മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി;സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് പോലീസ് സുരക്ഷ ശക്തമാക്കി.  അപായപ്പെടുത്തുമെന്ന സന്ദേശം ഫോണിലൂടെയാണ് ലഭിച്ചത്.

തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കായംകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തിയിരുന്നു.

കസ്റ്റഡിയിലെടുത്തയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.  മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു.

മൂന്നു ദിവസം മുൻപ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാൾ.

ഭീഷണി സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Latest News