Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജി-20 ഉച്ചകോടി നവംബർ  21, 22 തീയതികളിൽ

റിയാദ് - ഈ വർഷത്തെ ജി-20 ഉച്ചകോടി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നവംബർ 21, 22 തീയതികൾ നടക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിർച്വൽ രീതിയിലാണ് ഉച്ചകോടി നടക്കുക. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ജ-20 ഉച്ചകോടി നീട്ടിവെക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുൻ നിശ്ചയപ്രകാരം നവംബർ 21, 22 തീയതകളിൽ വിർച്വൽ രീതിയിൽ ഉച്ചകോടി സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മാർച്ചിൽ വിർച്വൽ രീതിയിൽ നടന്ന അസാധാരണ ഉച്ചകോടി കൈക്കൊണ്ട തീരുമാനങ്ങളും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ കൈക്കൊണ്ട തീരുമാനങ്ങളും ജി-20 മന്ത്രിതല യോഗങ്ങളുടെ തീരുമാനങ്ങളും ഉച്ചകോടി അംഗീകരിക്കും. ജി-20 വർക്കിംഗ് ഗ്രൂപ്പുകളും മന്ത്രിമാരും നൂറിലേറെ യോഗങ്ങൾ ഇതിനകം ചേർന്നിട്ടുണ്ട്.


കൊറോണ രോഗനിർണയ, ചികിത്സാ ഉപകരണങ്ങളുടെയും വാക്‌സിനുകളുടെയും ഉൽപാദനം, വിതരണം, ലഭ്യത എന്നിവയെ പിന്തുണക്കുന്നതിന് ജി-20 രാജ്യങ്ങൾ അന്താരാഷ്ട്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയും ഇതിലൂടെ 2100 കോടിയിലേറെ ഡോളറിന്റെ വാഗ്ദാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥക്ക് സംരക്ഷണം നൽകുന്നതിന് 11 ട്രില്യണിലേറെ ഡോളർ ജി-20 രാജ്യങ്ങൾ ലഭ്യമാക്കി. വികസനം കുറഞ്ഞ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കും സാമൂഹിക പദ്ധതികൾക്കും പണം ലഭ്യമാക്കുന്നതിന് ഈ രാജ്യങ്ങളുടെ മേലുള്ള വായ്പാ ഭാരങ്ങൾ കുറക്കുന്നതിന് 1400 കോടിയിലേറെ ഡോളറും ജി-20 രാജ്യങ്ങൾ നൽകി.
 

Latest News