Sorry, you need to enable JavaScript to visit this website.

ആരോഗ്യവകുപ്പിന്റെ അനാസ്ഥ; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -ഫ്രറ്റേണിറ്റി

ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനാൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ച്.

മഞ്ചേരി - ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനാൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.
മാറിമാറി വരുന്ന സർക്കാരുകൾ മലബാറിനോട് കാണിക്കുന്ന വിവേചനത്തിന്റെ ഇരകളാണ് മരിച്ച കുട്ടികളെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേഷ് വടേരി, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, ഫ്രറ്റേണിറ്റി മെഡിക്കൽ കോളേജ് യൂനിറ്റ് പ്രസിഡന്റ് നബീൽ അമീൻ എന്നിവർ സംസാരിച്ചു.
പ്രതിഷേധ മാർച്ചിന് ജില്ല സെക്രട്ടറി സി.പി. ഷരീഫ്, അജ്മൽ തോട്ടോളി, തഷ്‌രീഫ് മമ്പാട്, അഖീൽ നാസിം, അമീൻ പയ്യനാട് എന്നിവർ നേതൃത്വം നൽകി.

Latest News