Sorry, you need to enable JavaScript to visit this website.

പുതിയ നാർസൊ ഫോണുകളുമായി റിയൽമി

നാർസൊ സീരീസിൽ മികച്ച പ്രകടനങ്ങളുമായി മൂന്നു സ്മാർട്ട്‌ഫോണുകൾ റിയൽമി പുറത്തിറക്കുന്നു. 65 വോട്ട് ചാർജിംഗ് സ്മാർട്ട്‌ഫോണായ നാർസോ 20 പ്രോ, ഗെയിമിംഗ് പ്രേമികൾക്കായി നാർസോ 20, എൻട്രി ലെവലിൽ നാർസൊ 20എ എന്നിവയാണ് പുറത്തിറക്കുന്നത്. ഇതോടൊപ്പം മികച്ച  പ്രൊസസറുകൾ, ഫാസ്റ്റ് ചാർജ്, മെഗാ ബാറ്ററികൾ എന്നിവയുമായി റിയൽമി യു.ഐ 2.0 യുടെ പുതിയ പതിപ്പും റിയൽമി പുറത്തിറക്കി.


65 വോൾട്ട് സൂപ്പർഡാർട്ട് ചാർജ് ഉപയോഗിച്ച് 4500 എം.എ.എച്ച് ബാറ്ററി 38 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാമെന്നതാണ് നാർസൊ 20 പ്രൊയുടെ പ്രത്യേകത. ഗെയിമിംഗിൽ ആണെങ്കിൽ പോലും 30 മിനിറ്റിനുള്ളിൽ ബാറ്ററി 47% വരെ ചാർജ് ചെയ്യാം. വൈറ്റ് നൈറ്റ്, ബ്ലാക്ക് നിൻജ എന്നി  നിറങ്ങളിൽ  ലഭ്യമാണ്. 6 ജി.ബി + 64 ജിബി വില 14,999. 8 ജി.ബി + 128 ജി.ബി വില 16,999. 
6000 എം.എ.എച്ച് മെഗാ ബാറ്ററി, മീഡിയടെക് ഹീലിയോ ജി85 ഗെയിമിംഗ് പ്രോസസർ, മുൻനിര 48 എം.പി എ.ഐ ട്രിപ്പിൾ ക്യാമറ തുടങ്ങിയവയാണ് നാർസൊ 20 യുടെ സവിശേഷതകൾ. സ്റ്റാൻഡ്‌ബൈ മോഡിൽ 45 ദിവസം ചാർജ് നീണ്ടുനിൽക്കും. വിക്ടറി ബ്ലൂ, ഗ്ലോറി സിൽവർ നിറങ്ങളിൽ ലഭ്യം. 4 ജിബി + 64 ജിബി വില 10,499. 4ജിബി + 128 ജിബി വില 11,499. സെപ്റ്റംബർ 28 മുതൽ ലഭ്യം.
5000 എം.എ.എച്ച് ബാറ്ററി, 6.5 ഇഞ്ച് ഇമ്മേഴ്‌സീവ് മിനി ഡ്രോപ്പ് ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേ തുടങ്ങിയവ നാർസൊ 20എയുടെ സവിശേഷതകളാണ്. വില 8,999. 4ജിബി + 64 ജിബി വില 9,499. സെപ്റ്റംബർ 30 മുതൽ ലഭ്യം.

 

Latest News