Sorry, you need to enable JavaScript to visit this website.

വിൻഡൊസ് കൊളാബൊറേഷൻ ഡിസ്‌പ്ലേ പുറത്തിറക്കി ഷാർപ്പ്‌

ബിസിനസ് മീറ്റിംഗുകൾക്കുള്ള ലോകത്തെ ആദ്യ വിൻഡൊസ് കൊളാബൊറേഷൻ ഡിസ്ല്‌പേ ആയ പി.എൻ.സി.ഡി701 ഷാർപ്പ് ബിസിനസ് സിസ്റ്റംസ് ഇന്ത്യ പുറത്തിറക്കി. വലിയ കമ്പനികളുടെ ഓഫീസ്, റിമോട്ട് വർക്കിംഗ് സാഹചര്യങ്ങൾ മുന്നിൽക്കണ്ട് തയാറാക്കിയതാണ് പി.എൻ.സി.ഡി701. മികച്ച സ്‌പേസ് ഉപയോഗം, മീറ്റിംഗുകളിൽ നിർമാണാത്മകമായ പങ്കാളിത്തം, ബോർഡ് റൂം, ട്രെയ്‌നിംഗ് റൂം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് അടുത്ത തലമുറ ഡിസ്‌പ്ലേ ആയ പി.എൻ.സി.ഡി701. വർക്ക് ഫ്രം ഹോം ആയാലും ഓഫിസ് ആയാലും മീറ്റിംഗുകളുടെ രൂപംതന്നെ മാറ്റുന്നതാണ് പുതിയ ഡിസ്‌പ്ലേ. മൈക്രൊസോഫ്റ്റിന്റെയും സ്‌കൈപ്പിന്റെയും അംഗീകാരത്തോടെയാണ് പുതിയ ഡിസ്‌പ്ലേയുടെ ആഗമനം.


കോവിഡ് പശ്ചാത്തലത്തിൽ ദൂരങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരെ പരിഗണിച്ച് ഒരു പ്രത്യേക പാക്കേജും ഷാർപ്പ് പുറത്തിറക്കിയിട്ടുണ്ട്. മൾട്ടിഫംഗ്ഷനൽ പ്രിന്റർ, കമേഷ്യൽ എയർ പ്യൂരിഫർ, ഡൈനാബുക്ക് ലാപ്‌ടോപ് എന്നിവയാണ് പാക്കേജിലുള്ളത്. എസ്.എം.ഇ, ബി.എഫ്.എസ്.ഐ, വലിയ സ്ഥാപനങ്ങൾ, എം.എൻ.സികൾ എന്നിവയെ ഉദ്ദേശിച്ചുള്ളതാണ് ഇത്. സ്റ്റാർട്ടപ്പുകൾക്കും ഉപയോഗിക്കാം. വീട്ടിലിരുന്നുള്ള ജോലികൾ കൂടുതൽ എളുപ്പവും സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ ഇവ സഹായിക്കുന്നു. നേരിട്ടോ ഉപയോഗത്തിന് അനുസരിച്ച് പണമടച്ചോ ഈ പാക്കേജ് ഉപയോഗിക്കാം. 4 കെ അൾട്ര എച്ച്.ഡി 70 ഇഞ്ച് ക്ലാസ് ഇന്ററാക്റ്റിവ് ഡിസ്‌പ്ലേ, 12+12 വോട്ട് ബിൽറ്റ് ഇൻ സ്പീക്കറുകൾ, ഉയർന്ന നിലവാരമുള്ള ക്യാമറ, ഐ.ഒ.ടി സെൻസർ ഹബ് തുടങ്ങിയവ അടങ്ങിയതാണ് പി.എൻ.സി.ഡി701 വിൻഡോസ് കൊളാബൊറേഷൻ ഡിസ്‌പ്ലേ. വിൻഡോസും ആൻഡ്രൊയ്ഡുമായി പ്രവർത്തിക്കാൻ പാകത്തിൽ വയർലെസ് കാസ്റ്റിങ്, തനത് മൈക്രൊഫോൺ തുടങ്ങിയവയും ഇതിനൊപ്പം വരുന്നു. 

 

Latest News