ലൈഫ് മിഷന്‍ തട്ടിപ്പ്; സി.ബി.ഐ സംഘം വടക്കാഞ്ചേരിയില്‍

തൃശൂര്‍- വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമാണ ക്രമക്കേട് കേസിൽ  സി.ബി.ഐ സംഘം അന്വേഷണത്തിനായി വടക്കാഞ്ചേരിയിലെത്തി. സി.ബി.ഐ കൊച്ചി യൂണിറ്റിലെ മൂന്ന് പേരാണ് വടക്കാഞ്ചേരിയിലെത്തിയിട്ടുള്ളത്. വടക്കാഞ്ചേരി നഗരസഭ ഓഫീസിലെത്തിയ സംഘം കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിച്ചു. നേരത്തെ ലഭിച്ച രേഖകളുടെ പകർപ്പുകളുടെ സമാനതകളും പരിശോധിച്ചു. അനുമതിയുമായി ബന്ധപ്പെട്ട രേഖകൾ സംഘം ശേഖരിക്കുകയും ചെയ്തു. അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിലാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

Latest News