Sorry, you need to enable JavaScript to visit this website.

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

സുലൈമാൻ ഊരകം, നൗഷാദ് കോർമത്ത്, ശഫീഖ് കിനാലൂർ,  ഷിബു ഉസ്മാൻ

റിയാദ്- റിയാദ് ഇന്ത്യൻ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാൻ ഊരകം (പ്രസിഡന്റ്), നൗഷാദ് കോർമത്ത് (ജനറൽ സെക്രട്ടറി), ശഫീഖ് കിനാലൂർ (ട്രഷറർ), ഷിബു ഉസ്മാൻ (ചീഫ് കോ ഓർഡിനേറ്റർ), ജയൻ കൊടുങ്ങല്ലൂർ (വൈസ് പ്രസിഡന്റ്), ഹാരിസ് ചോല (ജോ. സെക്രട്ടറി), ജലീൽ ആലപ്പുഴ (വെൽഫയർ കോ ഓർഡിനേറ്റർ), ഷംനാദ് കരുനാഗപ്പള്ളി (ഇവന്റ്), അഫ്താബ് റഹ്മാൻ (അക്കാദമിക്), നൗഫൽ പാലക്കാടൻ (സാംസ്‌കാരികം), ഉബൈദ് എടവണ്ണ (മുഖ്യരക്ഷാധികാരി),  അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തുർ, നജീം കൊച്ചുകലുങ്ക്, വി.ജെ നസ്‌റുദ്ധീൻ (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ.
അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വി.ജെ നസ്‌റുദ്ദീൻ അധ്യക്ഷത വഹിച്ചു. ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു. അക്ബർ വേങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും നൗഫൽ പാലക്കാടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്, ജലീൽ ആലപ്പുഴ, അഫ്താബ് റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, ഹാരിസ് ചോല, നാദിർഷാ, മുജീബ് എന്നിവർ ആശംസ നേർന്നു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും നൗഷാദ് കോർമത്ത് നന്ദിയും പറഞ്ഞു
 

Tags

Latest News