Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൂജയ്ക്കുശേഷം പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി

കൊച്ചി- പാലാരിവട്ടം പാലത്തില്‍ പൂജ നടത്തിയ ശേഷം പൊളിച്ചു തുടങ്ങി.  രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചത്.

ആദ്യഘട്ടത്തിൽ പാലത്തിലെ ടാറ് ഇളക്കിമാറ്റുന്ന ജോലികളാണ് തുടങ്ങിയത്. ഡി.എം.ആർ.സിയുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഡി.എം.ആർ.സി. ചീഫ് എൻജിനീയർ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാനുള്ള ചുമതല. എട്ടു മാസം കൊണ്ട് പാലത്തിന്‍റെ പണി പൂർത്തിയാക്കുകയാണ് സർക്കാരിന്‍ ലക്ഷ്യം.

പാലത്തിലെ ടാറിങ് പൂർണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനിൽ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. ആറ് ഗർഡറുകൾ ചേർന്നതാണ് ഒരു സ്പാൻ. രണ്ട് തൂണുകൾക്കിടയിൽ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാൻ. ഇത്തരം സ്പാനുകൾക്ക് മുകളിലാണ് ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഡയമണ്ട് കട്ടർ ഉപയോഗിച്ച് ഓരോ ഗർഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും. കഷ്ണങ്ങളാക്കുന്ന ഗർഡർ ചെല്ലാനത്ത് കടൽ ഭിത്തി നിർമിക്കാനായി ഉപയോഗിക്കാം എന്ന നിർദേശം ഉയർന്നു വന്നിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു.

പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കർട്ടൻ വിരിക്കും. ഒപ്പം വെള്ളവും നനക്കും.  ആകെയുള്ള 17 സ്പാനിൽ 15 എണ്ണം കട്ടുചെയ്ത് നീക്കി പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. പാലത്തിന്റെ മധ്യഭാഗത്തേയും ഇടപ്പള്ളി ഭാഗത്തെ ഒരു സ്പാനും പ്രീ സ്ട്രെസ്ഡ് ഗർഡർ ആയതിനാലാണ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

Latest News