ഭാര്യ പോലീസിനെ വിളിച്ചു; ട്രംപിന്റെ മുന്‍ മാനേജര്‍ രക്ഷപ്പെട്ടു

വാഷിംഗ്ടണ്‍- ആയുധങ്ങളുമായി ആത്മഹത്യക്കൊരുങ്ങുന്നതായി ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ കാമ്പയിന്‍ മാനേജര്‍ ബ്രഡ് പാര്‍സ്‌കേലിനെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫ് ളോറിഡയില്‍ തെക്കുകിഴക്കന്‍ തീരത്ത് ഫോര്‍ട്ട് ലൗഡര്‍ഡേലിലാണ് പാര്‍സ്‌കലും ഭാര്യ കാന്‍ഡിസും താമസിച്ചിരുന്നത്.

താമസ കേന്ദ്രത്തിലെത്തിയ പോലീസിനെ പാര്‍സ്‌കല്‍ തടഞ്ഞില്ലെന്നും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News