പത്ത് വര്‍ഷം ട്രംപ് ആദായനികുതി അടച്ചില്ല; 2016 ല്‍ അടച്ചത് 750 ഡോളര്‍

വാഷിംഗ്ടണ്‍-  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ആദായനികുതി വെട്ടിപ്പ് വിവാദത്തില്‍. പ്രസിഡന്റ് പദത്തിലെത്തിയ 2016 ല്‍ ട്രംപ് ആദായനികുതി ഇനത്തില്‍ അടച്ചത് വെറും 750 ഡോളറാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
20 വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഡാറ്റ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ, പത്തുവര്‍ഷം ട്രംപ് ആദായ നികുതി അടച്ചിട്ടേയില്ല. ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിയമ പ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാര്‍ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍ റിച്ചാഡ് നിക്‌സന്‍ മുതലുള്ളവര്‍ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

തന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ട്രംപ് വിസമ്മതിച്ചു.  2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പിന്നീട് അധികാരത്തിലെത്തിയപ്പോഴും ട്രംപിന്റെ ആദായനികുതി വിഷയം ചര്‍ച്ചയായിരുന്നു.

 

Latest News