ടിക്‌ടോക് ഡൗണ്‍ലോഡ് നിരോധിച്ച ട്രംപിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു

വാഷിങ്ടണ്‍- ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക് ഡൗണ്‍ലോഡ് ചെയ്യുന്നത് അമേരിക്കയില്‍ വിലക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തു. വിലക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ മണിക്കൂറുകള്‍ക്കു മുമ്പാണ് ഡിസ്ട്രിക് ജഡ്ജി കാള്‍ നിക്കോള്‍സ് ടിക്‌ടോക്കിന്റെ ആവശ്യം പരിഗണിച്ച് ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തത്. ഒറ്റപ്പേജ് ഉത്തരവ് സീല്‍ ചെയ്തതിനാല്‍ സ്റ്റേ ചെയ്യാന്‍ കോടതി വ്യക്തമാക്കുന്ന കാരണം പുറത്തു വന്നിട്ടില്ല.

ട്രംപിന്റെ ഉത്തരവ് പ്രകാരം തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് യുഎസില്‍ ടിക്‌ടോക് ഡൗണ്‍ലോഡിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരാനിരുന്നത്. നവംബര്‍ 12 വരെ ഈ ആപ്പ് ഉപയോഗിക്കാനുള്ള അനുമതി ഉണ്ട്. അതിനു ശേഷം പൂര്‍ണമായും വിലക്കുമെന്നാണ് ട്രംപിന്റെ ഉത്തരവ്. നവംബര്‍ 12നു ശേഷമുള്ള വിലക്ക് സ്റ്റേ ചെയ്യണമെന്ന ടിക് ടോക്കിന്റെ ആവശ്യം ജഡ്ജി അംഗീകരിച്ചിട്ടില്ല.
 

Latest News