പുതിയ സമുദ്ര മിസൈലുമായി ഇറാന്‍; രണ്ടിരട്ടിയിലേറെ ശേഷി

തെഹ്റാന്‍- ഇറാന്‍ വിപ്ലവ ഗാര്‍ഡ് പുതിയ നാവിക ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചു.
അമേരിക്കയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് 700 കി.മീ ദൂരപരിധിയുള്ള മിസൈല്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ഇറാന്റെ പ്രകോപനം.

നേരത്തെ ഇറാന്‍ നിര്‍മിച്ച ഭൂതല മിസൈലായ സോള്‍ഫാഗറിന്റെ നാവിക പതിപ്പാണിതെന്നും സോള്‍ഫാഗര്‍ ബസിര്‍ എന്നാണ് പേരെന്നും തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ വികസിപ്പിച്ച മറ്റു നാവിക മിസൈലുകളേക്കാള്‍ രണ്ടിരട്ടിയിലേറെ ശേഷിയുള്ളതാണ് പുതിയ മിസൈല്‍

 

Latest News