വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴു ദിവസം മതിയെന്നു സര്‍ക്കാര്‍

തിരുവനന്തപുരം- വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റീന്‍ മതിയെന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ ഉത്തരവില്‍ ക്വാറന്റീന്‍ കാലാവധി സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് 14 ദിവസ ക്വാറന്റീന്‍ ആയിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഏഴു ദിവസം മതി. ശേഷം കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ ക്വാറന്റീന്‍ അവസാനപ്പിക്കാം.
 

Latest News