Sorry, you need to enable JavaScript to visit this website.

സൗദിയിലെ സ്‌കൂൾ വിദ്യാർഥികളുടെ ഫീസ് കൂടും; അപ്പാർട്ട്‌മെന്റുകളിൽ വാടക ഉയരും

റിയാദ് - സൗദിയിലെ സ്‌കൂളുകളിലെ ഫീസും ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളിലെയും ഹോട്ടലുകളിലെയും വാടകയും കൂടും. ജനുവരി മുതലാണ് ഇവ വർധിക്കുക. മൂല്യവർധിത നികുതി ഏർപ്പെടുത്തുന്നതോടെയാണ് ഇത്. സ്വകാര്യ സ്‌കൂളുകളിലെയും ഇന്റർനാഷണൽ സ്്കൂളുകളിലെയും വിദ്യാർഥികളുടെ ഫീസിനൊപ്പം അഞ്ച് ശതമാനം വാറ്റ് അടക്കണം. ഇത് വിദ്യാർഥികൾ തന്നെയാണ് അടക്കേണ്ടത്. ട്യൂഷൻ ഫീസ് അടക്കുന്നതിനനുസരിച്ചാണ് ഇവയും അടക്കേണ്ടത്. അഞ്ചു ശതമാനം വാറ്റ് (മൂല്യവർധിത നികുതി) സ്‌കൂളുകൾക്ക് ബാധകമാക്കിയെന്നും ഇത് വിദ്യാർഥികൾ തന്നെയാണ് അടക്കേണ്ടതെന്നും സക്കാത്ത്, നികുതി അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ട്യൂഷൻ ഫീസ് അടക്കുന്ന തവണകൾക്ക് അനുസരിച്ച് മൂല്യവർധിത നികുതിയും തവണകളായാണ് അടക്കേണ്ടത്.

ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾക്കും ഹോട്ടലുകൾക്കും കൊമേഴ്‌സ്യൽ ടവറുകൾക്കും വാറ്റ് ബാധകമായിരിക്കും. ഹോട്ടലുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും താമസക്കാരിൽ നിന്നാണ് വാറ്റ് ഈടാക്കേണ്ടത്. താമസ ആവശ്യത്തിന് വ്യക്തികൾക്ക് വാടകക്ക് നൽകുന്ന ഫഌറ്റുകൾക്ക് നിലവിൽ വാറ്റ് ബാധകമല്ല. 
ജനുവരി ഒന്നു മുതൽ സൗദിയിൽ വാറ്റ് നിലവിൽ വരും. അഞ്ചു ശതമാനം വാറ്റ് ആണ് നടപ്പാക്കുന്നത്. ഉൽപന്നങ്ങൾക്ക് ഓരോ ഘട്ടത്തിലും വാറ്റ് നൽകേണ്ടിവരും. ഉൽപാദനം, വിതരണം, വിൽപന എന്നീ ഘട്ടങ്ങളിലെല്ലാം അഞ്ചു ശതമാനം മൂല്യവർധിത നികുതി നൽകൽ നിർബന്ധമായിരിക്കും. സൗദിയിൽ അയ്യായിരത്തോളം സ്വകാര്യ സ്‌കൂളുകളും 321 ഇന്റർനാഷണൽ സ്‌കൂളുകളുമാണുള്ളത്. സ്വകാര്യ സ്‌കൂളുകളിൽ 6,54,011 സൗദി വിദ്യാർഥികളും 1,11,072 വിദേശ വിദ്യാർഥികളും ഇന്റർനാഷണൽ സ്‌കൂളുകളിൽ 66,920 സൗദി വിദ്യാർഥികളും 2,65,271 വിദേശ വിദ്യാർഥികളും പഠിക്കുന്നുണ്ട്. 


 

Latest News