Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ കെട്ടിടങ്ങളിൽ 10 ശതമാനം ഐസൊലേഷന് മാറ്റിവെക്കണം

മക്ക- ഉംറ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സന്ദർശകർക്കും തീർഥാടകർക്കുമുള്ള സേവനങ്ങൾക്ക്  പുതിയ വ്യവസ്ഥകൾ നിശ്ചയിച്ച് ഹജ്-ഉംറ കാര്യ മന്ത്രാലയം. കോവിഡ്19 ഭീതി അവസാനിക്കാത്ത സാഹചര്യത്തിൽ മക്കയിലെ തീർഥാടകരുടെ താമസ കെട്ടിടങ്ങളിലെ 10 ശതമാനം മുറികൾ ക്വാറന്റൈൻ സൗകര്യത്തിനായി മാറ്റിവെക്കണം എന്നതാണ് പ്രധാന നിർദേശം. കൊറോണ വൈറസ് ബാധ സംശയിക്കുന്ന രോഗികൾക്ക് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുന്നതിനും ഈ നടപടി സഹായകമാകും. 


ഇഅ്തമർനാ ആപ് വഴി രജിസ്റ്റർ ചെയ്ത് സൗദിയിൽ താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഉംറ നിർവഹിക്കാൻ ഇന്നലെ മുതൽ മന്ത്രാലയം അവസരം ഒരുക്കിയിട്ടുണ്ട്. 
തീർഥാടകർക്ക് മികച്ച സേവനമൊരുക്കുന്നതിന്റെ ഭാഗമായി ഉംറ സർവീസ് സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഏതാനും വ്യവസ്ഥകൾ കൂടി നിഷ്‌കർഷിച്ചതായി ഹജ് ഉംറ മന്ത്രാലയത്തിലെ ഉംറ ബിസിനസ് ഡവലപ്‌മെന്റ് മേധാവി എൻജി. ഹിഷാം സഈദ് പറഞ്ഞു. താമസ കെട്ടിടം മികച്ച നിലവാരമുള്ള ലൈസൻസ് നേടിയതാണെന്ന് ഉറപ്പാക്കുക, സന്ദർശകരുടെയും തീർഥാടകരുടെയും പ്രവേശനം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുക, യാത്രാവിവരങ്ങൾ ഓൺലൈൻ വഴി അപ്‌ഡേറ്റ് ചെയ്യുക, ഓരോ 50 തീർഥാടകർക്കും സേവനം ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക, വിദ്യാർഥികൾക്ക് അനുസരിച്ച് അനുഗമിക്കുന്ന അധികൃതരുടെ എണ്ണമുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് മന്ത്രാലയം ആവശ്യപ്പെട്ട മറ്റു നിബന്ധനകൾ. 


 

Latest News