റിയാദ്- കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ 403 പേർക്ക് കോവിഡ് ബാധിച്ചു. അതേസമയം, 600 പേർക്ക് രോഗമുക്തിയുണ്ടായി. 28 പേരാണ് മരിച്ചത്. 3,33,193 പേർക്കാണ് ഇതുവരെ രോഗമുണ്ടായത്. ഇതിൽ 3,17,005 പേർക്ക് രോഗം ഭേദമായി. 4683 പേർമരിച്ചു. നിലവിൽ 11,505 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.