Sorry, you need to enable JavaScript to visit this website.

സി.എഫ്. തോമസ് എം.എൽ.എ അന്തരിച്ചു

കോട്ടയം - ചങ്ങനാശ്ശേരി എം.എൽ.എയും മുതിർന്ന കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.എഫ്. തോമസ് എം.എൽ.എ അന്തരിച്ചു. 81 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയാണ് അന്ത്യം. 


1980 മുതൽ തുടർച്ചയായി ഒമ്പത് തവണ ചങ്ങനാശ്ശേരി മണ്ഡലത്തിൽനിന്നും എം.എൽ.എ ആയി. 2001 മുതൽ 2006 വരെ എ.കെ. ആന്റണി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായിരുന്നു. 
കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽപെട്ടയാളാണ്. കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ, ജനറൽ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നു. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. രാഷ്ട്രീയ പ്രതിസന്ധികളിൽ കെ.എം. മാണിക്കൊപ്പം നിന്ന അദ്ദേഹം മാണിയുടെ മരണ ശേഷം പി.ജെ. ജോസഫിനൊപ്പമായിരുന്നു. 

Latest News