ലൂഡോ കളിയില്‍ ചതിച്ചു; ഇനി അച്ഛനെന്ന് വിളിക്കാനാവില്ലെന്ന് 24 കാരി

ഭോപ്പാല്‍- ലൂഡോ ഗെയിമില്‍ ചതിച്ചുവെന്ന് ആരോപിച്ച് അച്ഛനെതിരെ പരാതിയുമായി മകള്‍ കുടുംബ കോടതിയില്‍. ഇത്രമാത്രം വിശ്വസിച്ച അച്ഛന്‍ ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ലെന്നും ഇനി അദ്ദേഹവുമായി ഒരു ബന്ധവും വേണ്ടെന്നാണ് 24 കാരി നല്‍കിയ പരാതി.
നാലു തവണ സംസാരിച്ചിട്ടും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഭോപ്പാല്‍ ഫാമിലി കോടതിയിലെ കൗണ്‍സിലറായ സരിത പറഞ്ഞു. നേരിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

യുവതിക്ക് പിതാവിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു. തീര്‍ത്തും വെറുത്ത അദ്ദേഹവുമായുള്ള ബന്ധം വിഛേദിക്കണമെന്നും ഇനി അച്ഛനെന്ന് വിളിക്കാന്‍  കഴിയില്ലെന്നുമാണ് യുവതി പറയുന്നതെന്ന് സരിത വ്യക്തമാക്കി.

തന്നെ സന്തോഷിപ്പിക്കേണ്ട പിതാവ് കളിയില്‍ തോറ്റു തരികയാണ് വേണ്ടതെന്നും യുവതി പറയുന്നു.

 

Latest News