Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കേണ്ടതുണ്ടോ? സുപ്രീം കോടതി തീരുമാനിക്കും

ന്യൂദൽഹി- ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. ഇത് ആഴ്ച തന്നെ കോടതി പരിണിക്കാനിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കൽ നിർബന്ധമാണെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയതിനു തൊട്ടുപിറകെയാണ് ഇതിനെതിരെ റിട്ട് ഹർജി നൽകിയിരിക്കുന്നത്. കല്യാണി മേനോൻ സെൻ ആണ് ഹർജിക്കാരി. ആധാർ മൊബൈൽ നമ്പരുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. 

ഈ രണ്ടു തീരുമാനങ്ങളും വ്യക്തികളുടെ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനങ്ങളാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മാത്രമെ പങ്കുവയ്‌ക്കേണ്ടതുള്ളൂവെന്ന ചട്ടമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്നും ഹർജിയിൽ പറയുന്നു.

അതിനിടെ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന നടപടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖലാ ബാങ്കുകളിലെ ഓഫീസർമാരുടെ യൂണിയനും രംഗത്തു വന്നിട്ടുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിലിക്കുന്ന വിഷയമായതിനാൽ ഇത്തരമൊരു തീരുമാനമെടുക്കാനാവില്ലെന്ന് ബാങ്കേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും എതിർപ്പുമായി രംഗത്തു വന്നിട്ടുണ്ട്. ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്നും പൗരന്മാർ സ്വമനസ്സാലെ ചെയ്യേണ്ടതാണെന്നും പൊതുജനങ്ങളെ സർക്കാർ അറിയിക്കണമെന്ന് അസോസിയേഷൻ അറിയിച്ചു.

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമാണെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം ഉണ്ടായത്. ഈ മാധ്യമ വാർത്തകളെ തുടർന്ന് ഇതു നിർബന്ധമാണെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏതായാലും പന്ത് ഇപ്പോൾ സുപ്രീം കോടതിയുടെ കോർട്ടിലാണ്. 
 

Latest News