മുന്‍മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു; ബി.ജെ.പിയെ ശക്തിപ്പെടുത്തിയ നേതാവെന്ന് മോഡി

രാഷ്ട്രീയ,സാമൂഹിക കാര്യങ്ങളില്‍ ജസ്വന്ത് സിംഗ് പുലര്‍ത്തിയിരുന്ന അതുല്യമായ വീക്ഷണങ്ങള്‍ എക്കാലത്തും അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി മോഡി ട്വീറ്റ് ചെയ്തു.

ന്യൂദല്‍ഹി- ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിംഗ് അന്തരിച്ചു.  82 വയസ്സായിരുന്നു.

മുന്‍ മന്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള പ്രമുഖര്‍ ട്വിറ്ററിലൂടെ അനുശോചിച്ചു.

രാഷ്ട്രീയ,സാമൂഹിക കാര്യങ്ങളില്‍ ജസ്വന്ത് സിംഗ് പുലര്‍ത്തിയിരുന്ന അതുല്യമായ വീക്ഷണങ്ങള്‍ എക്കാലത്തും അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി മോഡി ട്വീറ്റ് ചെയ്തു.

ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിന്  അദ്ദേഹം സംഭാവന നല്‍കി. അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങള്‍ മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ജസ്വന്ത് സിംഗിന്റെ വേര്‍പാടില്‍പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ദുഃഖം പങ്കുവെച്ചു.

മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ജസ്വന്ത് സിംഗ് ജിയുടെ മരണത്തില്‍ അഗാധമായ വേദനയുണ്ട്. മന്ത്രിയെന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്നീ നിലയിലും അദ്ദേഹം മികച്ച സംഭാവനകള്‍ അര്‍പ്പിച്ചുവെന്ന് രാജ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

 

Latest News