ശിരോമണി അകാലി ദള്‍ ബിജെപി സഖ്യം വിട്ടു 

ചണ്ഡീഗഢ്- കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ ബിജെപി സഖ്യകക്ഷി ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ അകാലി ദള്‍ ആദ്യം കാര്‍ഷിക ബില്ലിനെ പിന്തുണച്ചിരുന്നു. പിന്നീട് പഞ്ചാബില്‍ കര്‍ഷകരുടെ സമരം ശക്തമായതോടെയാണ് നിലപാടു മാറ്റിയത്. തുടര്‍ന്ന് ബിജെപിയുമായുള്ള ബന്ധം പുനപ്പരിശോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞിരുന്നു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെ കേന്ദ്ര മന്ത്രിസഭയിലെ അകാലി ദള്‍ അംഗം ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു.
 

Latest News