Sorry, you need to enable JavaScript to visit this website.

ദേശീയദിനം: ഡിസ്‌കൗണ്ടുകൾക്ക് 3,413 ലൈസൻസുകൾ

റിയാദ്- 90-ാമത് സൗദി ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബർ 22 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ പ്രത്യേക ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും വാണിജ്യ മന്ത്രാലയം 3,413 ലൈസൻസുകൾ അനുവദിച്ചതായി കണക്ക്. വിവിധ പ്രവിശ്യകളിലെ വ്യാപാര സ്ഥാപനങ്ങൾ വിൽപനക്ക് പ്രദർശിപ്പ 17 ലക്ഷത്തിലേറെ ഉൽപന്നങ്ങൾക്ക് വാണിജ്യ മന്ത്രാലയത്തിൽനിന്ന് ലൈസൻസുകൾ നേടി ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിരുന്നു. 
ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ അടക്കമുള്ള ഉൽപന്നങ്ങൾക്കാണ് ഏറ്റവുമധികം ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചത്. ഡിസ്‌കൗണ്ടുകളുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഉപയോക്താക്കളിൽനിന്ന് 497 പരാതികളും ഈ ദിവസങ്ങളിൽ വാണിജ്യ മന്ത്രാലയത്തിന് ലഭിച്ചു. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച് പരാതികളിൽ മന്ത്രാലയം നടപടികൾ സ്വീകരിച്ചു. ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിച്ച് എളുപ്പത്തിൽ ലൈസൻസുകൾ നേടുന്നതിന് വാണിജ്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചിട്ടുണ്ട്. 


 

Latest News