Sorry, you need to enable JavaScript to visit this website.

കിസ്‌വ ഫാക്ടറി സന്ദർശകർക്കു മുന്നിൽ വീണ്ടും തുറക്കുന്നു

മക്ക- ഹറംകാര്യ വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ ഒക്‌ടോബർ 18 മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിച്ചു. മുൻകരുതൽ നടപടികൾ പാലിച്ച് പടിപടിയാണ് പ്രവേശനം നൽകുക. ഉമ്മുൽജൂദ് ഡിസ്ട്രിക്ടിലെ കിംഗ് അബ്ദുൽഅസീസ് കിസ്‌വ കോംപ്ലക്‌സ്, ഹറം എക്‌സിബിഷൻ (എക്‌സിബിഷൻ ഓഫ് ദ ടു ഹോളിമോസ്‌ക്‌സ് ആർക്കിടെക്ചർ), ബത്ഹ ഖുറൈശിലെ ഹറം ലൈബ്രറി എന്നിവയാണ് സന്ദർശകർക്കായ് വീണ്ടും തുറക്കുന്നത്. സന്ദർശകരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി, ബന്ധപ്പെട്ട വകുപ്പുകൾ നിർദേശിച്ച മുഴുവൻ മുൻകരുതൽ നടപടികളും പാലിക്കൽ നിർബന്ധമാണെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. കൊറോണ വ്യാപനം തടയാൻ സ്വീകരിച്ച മുൻകരുതൽ, പ്രതിരോധ നടപടികളുടെ ഭാഗമായി കിസ്‌വ കോംപ്ലക്‌സ്, ഹറം എക്‌സിബിഷൻ, ഹറം ലൈബ്രറി സന്ദർശനങ്ങൾ ഹറംകാര്യ വകുപ്പ് നേരത്തെ തടയുകയായിരുന്നു. 


 

Latest News