Sorry, you need to enable JavaScript to visit this website.

'എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ആവശ്യമായ 80,000 കോടി രൂപ സര്‍ക്കാരിന്റെ പക്കലുണ്ടോ?'

ന്യൂദല്‍ഹി- കോവിഡ് വാക്‌സിന്‍ വാങ്ങാനും അത് ഇന്ത്യയില്‍ എല്ലാവരിലും എത്തിക്കുന്നതിനും വേണ്ടിവരുന്ന 80,000 കോടി രൂപ സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമാണോ എന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാല്‍ പൂനവാല. അടുത്ത ഒരു വര്‍ഷം കോവിഡ് വാക്‌സിനു വേണ്ടി മാത്രം ചെലവിടേണ്ടി വരുന്ന തുകയാണിതെന്നും ഈ ആശങ്കയാണ് പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളിയെന്നും അദാര്‍ ട്വീറ്റ് ചെയ്തു. ഈ പണം ലഭ്യമാണോ എന്ന ചോദ്യം ഉന്നയിച്ചത്, വാക്‌സിന്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് ഇന്ത്യയിലേയും വിദേശരാജ്യങ്ങളിലേയും വാക്‌സിന്‍ ഉല്‍പ്പാദകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനും അതിനു വേണ്ടി ആസുത്രണം നടത്താനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആഗോള മരുന്നു കമ്പനിയായ ആസ്ട്രസെന്‍കയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ഈ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങളും മനുഷ്യരില്‍ പരീക്ഷിക്കുന്ന മൂന്നാം ഘട്ട ട്രയലുകളും ഇപ്പോള്‍ നടന്നു വരികയാണ്.

കോവിഷീല്‍ഡ് വാക്‌സീന്‍ വിപണിയിലെത്തിയാല്‍ 1000 രൂപയായിരിക്കും വിലയെന്ന് നേരത്തെ അദാര്‍ പറഞ്ഞിരുന്നു. ഒരു മാസം മൂന്നു കോടി ഡോസുകളാണ് ഇന്ത്യയ്ക്കു ആവശ്യമായി വരിക. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ രണ്ടു വര്‍ഷക്കാലം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Latest News