ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കുപ്‌വാര ജില്ലയിലെ ലാംഗത് പ്രദേശത്താണ് ഏറ്റുമുട്ടില്‍. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടര്‍ന്ന് ശ്രീനഗറില്‍നിന്ന് 100 കി.മീ അകലെയുളള ലാംഗതില്‍ തിരച്ചില്‍ തുടരുകയാണ്.






