Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ദീപിക പദുക്കോൺ എത്തി

മുംബൈ-മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് വിധേയമാകുന്നതിന് വേണ്ടി ബോളിവുഡ് താരം ദീപിക പദുക്കോൺ മുംബൈ നാർക്കോട്ടിക് ബ്യൂറോയുടെ പ്രത്യേക ഓഫീസായ കൊളാബയിലെ എവ്ലീൻ ഗസ്റ്റ് ഹൗസിലാണ് ദീപിക പദുക്കോൺ എത്തിയത്. ചോദ്യം ചെയ്യലിന് എത്തണമെന്ന് ചൂണ്ടിക്കാട്ടി ദീപികക്ക് നോട്ടീസ് നൽകിയിരുന്നു. ശാരദ കപുർ, സാറ അലി ഖാൻ എന്നിവർക്കും നാർക്കോട്ടിക് ബ്യൂറോ നോട്ടീസ് നൽകിയിരുന്നു. നാർക്കോട്ടിക് ബ്യൂറോയുടെ ബല്ലാർഡ് എസ്‌റ്റേറ്റിലായിരിക്കും ഇവരെ ചോദ്യം ചെയ്യുക. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. നടൻ രാകുൽ പ്രീത് സിംഗിനെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു.
 

Latest News