Sorry, you need to enable JavaScript to visit this website.

സുശാന്തിനെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് എയിംസ് ഡോക്ടര്‍ പറഞ്ഞതായി അഭിഭാഷകന്‍

കിക്കര്‍-സിനിമാ താരങ്ങളെ വിളിക്കുന്നതിനെതിരെ ശിവസേനാ നേതാവ്

മുംബൈ- നടന്‍ സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള കാര്യത്തില്‍ സി.ബി.ഐ     തീരുമാനമെടുക്കാന്‍ വൈകുന്നതില്‍    നിരാശയും അതൃപ്തിയും പ്രകടിപ്പിച്ച് നടന്റെ കുടുംബത്ത പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ വികാസ് സംഗ്.
താന്‍ അയച്ച ഫോട്ടോകള്‍ പരിശോധിച്ച എയിംസ് ഡോക്ടര്‍മാരുടെ സംഘത്തിലൊരാള്‍ നടന്റെ മരണം ആത്മഹത്യയല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും വളരെ മുമ്പ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് 200 ശതമാനം ഉറപ്പാണെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ സിനിമാ താരങ്ങളെ തുടര്‍ച്ചയായി വിളിപ്പിക്കുന്ന നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) യുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്തു വന്നു.
മയക്കുമരുന്ന് കടത്ത് തടയുകയാണ് എന്‍.സി.ബിയുടെ ദൗത്യം. ഇവിടെ ഒരാള്‍ക്ക് പിറകെ മറ്റൊരാളെ വിളിച്ചുകൊണ്ടിരിക്കയാണ്. ഇക്കാലത്ത് ഏതു ഫീല്‍ഡിലാണ് അഡിക്ഷനില്ലാത്തതെന്ന് അദ്ദേഹം ചോദിച്ചു. ചിലര്‍ക്ക് പണത്തോടായിരിക്കും അഡിക്ഷന്‍. മറ്റു ചിലര്‍ക്ക് മറ്റു പലതിനോടുമായിരിക്കും അഡിക്ഷന്‍ -അദ്ദേഹം പറഞ്ഞു.
വാട്‌സാപ് ചാറ്റുകളില്‍നിന്ന് വിവരം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയാണ് എന്‍.സി.ബി സിനിമാ താരങ്ങളില്‍നിന്ന് മൊഴിയെടുക്കാനായി വിളിച്ചുകൊണ്ടിരിക്കുന്നത്.

 

Latest News